video
play-sharp-fill

വൈക്കത്ത് കള്ളുഷാപ്പിനുള്ളിൽ  പുനലൂർ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ  കേസിൽ മധ്യവയസ്കൻ  അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

വൈക്കത്ത് കള്ളുഷാപ്പിനുള്ളിൽ പുനലൂർ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

Spread the love

സ്വന്തം ലേഖിക

വൈക്കം: പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ (48) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാവിലെ 9 മണിയോട് കൂടി വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.

തുടർന്ന് ഇന്നലെ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സജീവൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ബിജു ജോർജിനെ കുത്തുകയും തുടർന്ന് ഇയാൾ മരണപ്പെടുകയുമായിരുന്നു.

വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ.ആർ, എസ്.ഐ അജ്മൽ ഹുസൈൻ,സിജി ബി, ബാബു പി, സി.പി.ഓ മാരായ സുധീപ്,ഷിബു, അജേന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.