കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; ഇരുമ്പ് വടിയും ഹെല്‍മെറ്റും ഉപയോഗിച്ച് ആക്രമണം; ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചു; കൂട്ടത്തല്ല് കള്ളുഷാപ്പിലുണ്ടായ സംഘർത്തിൻ്റെ തുടർച്ച; പത്ത് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി.

ഏറ്റുമുട്ടലില്‍ ആശുപത്രി ഉപകരണങ്ങള്‍ യുവാക്കള്‍ നശിപ്പിച്ചു.
അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി സംരക്ഷണ നിയമമനുസരിച്ച്‌ കണ്ടാല്‍ അറിയാവുന്ന 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ആശുപത്രിയുടെ തൊട്ടടുത്തുള്ള കള്ളുഷാപ്പിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആശുപത്രിയിലുണ്ടായത്. കള്ളുഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ചിലയാളുകളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു.

ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടു വന്നതിന് പിന്നാലെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇരുമ്പ് വടിയും ഹെല്‍മെറ്റും ഉപയോഗിച്ചാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്.