
സ്വന്തം ലേഖകൻ
കോട്ടയം: രണ്ട് ദിവസങ്ങൾക്ക് മുൻപ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ കൊല്ലം ചടയമംഗലം സ്വദേശികളായ രണ്ട് യുവതികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത (21) ആര്യ(21) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇവരുടെ മൃതദേഹങ്ങൾ ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്.പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് ഇവർ പേരും ആറ്റിലേക്ക് ചാടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.തുടർന്ന് ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ തീരത്ത് അടിഞ്ഞത്.
വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവർ പാലത്തിൽനിന്ന് ആറ്റിൽ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികൾ രണ്ടുപേർ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ വൈക്കം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. പരിശോധനയിൽ പാലത്തിന് സമീപത്തു നിന്നും യുവതികളുടെ ചെരുപ്പും കർച്ചീഫും കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം കൊല്ലം ചടയമംഗലം പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്ന് 21 വയസ്സുള്ള രണ്ട് യുവതികളെ കാണാതായിരുന്നു. പാലത്തിൽനിന്ന് ലഭിച്ച ചെരിപ്പിന്റെ ഫോട്ടോ ചടയമംഗലം പൊലീസിന് അയച്ചുകൊടുത്തു. ഈ ചെരിപ്പുകളിലൊന്ന് കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇതോടെയാണ് കൊല്ലത്ത് നിന്നും കാണാതായ യുവതികളാണ് പുഴയിൽ ചാടിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.കഴിഞ്ഞ ദിവസം കൊല്ലം അഞ്ചൽ അറയ്ക്കൽ നിന്നാണ് ഇരുവരെയും കാണാതായത്. വൈക്കം പോലീസ് നടപടികളാരംഭിച്ചു.