പത്താം ക്ലാസ് വിദ്യാർത്ഥിയെ വേമ്പനാട്ടുകായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കുടവെച്ചൂര്‍ സ്വദേശി
വൈക്കം: പതിനാറുകാരനെ വേമ്പനാട്ടുകായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുടവെച്ചൂര്‍ പുത്തൻതറയില്‍ പി.എസ്. ഷിജുവിന്‍റെ മകൻ കുമരകം എസ്കെഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷിനു (16) വാണ് മരിച്ചത്.
ചേര്‍ത്തല മാക്കേക്കടവ് ജെട്ടിക്ക് സമീപം കായലോരത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. കഴിഞ്ഞ ഒന്നിനാണ് ഷിനുവിനെ കാണാതായത്. ഒരു മാസം മുൻപ് വീട്ടുകാരുമായി പിണങ്ങി വീടുവിട്ടുപോയ ഷിനുവിനെ കാസര്‍കോട്ടുനിന്ന് പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചിരുന്നു.
കായലില്‍ ചാടി ജീവനൊടുക്കിയതായാണ് പോലീസ് നിഗമനം. അമ്മ: രജനി. സഹോദരി: പാറുക്കുട്ടി.
Third Eye News Live
0