
വൈക്കത്ത് മുൻ വൈരാഗ്യത്തെ തുർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ സ്വദേശികൾ
സ്വന്തം ലേഖിക
വൈക്കം: വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെച്ചൂർ തോട്ടപ്പള്ളി ഭാഗത്ത് മകയിരഭവൻ വീട്ടിൽ സതീശൻ മകൻ അപ്പു എന്ന് വിളിക്കുന്ന അർജുൻ (22), വെച്ചൂർ വെള്ളിയാംപള്ളിൽ വീട്ടിൽ ബാബു മകൻ ബിജിൽ (31) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് വൈക്കം സ്വദേശിയായ യുവാവിനെ കഴിഞ്ഞമാസം 25- ആം തീയതി രാത്രി വെച്ചൂർ തോട്ടപ്പള്ളി ഭാഗത്ത് വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവ സ്ഥലത്ത് നിന്ന് ഒളിവിൽ പോവുകയും ചെയ്തു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.
വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്. ഐ അജ്മൽ ഹുസൈൻ,ദിനേശ് ജിജു, സി.പി.ഓ മാരായ പുഷ്പരാജ്, പ്രശാന്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
പ്രതികളിൽ ഒരാളായ ബിജിൽ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.