
സ്വന്തം ലേഖിക
വൈക്കം: യുവാവിനെ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വെച്ചൂര്‍ മറ്റം തെക്കേച്ചിറയില് അനിലി(48)യാണ് വീടിനു സമീപത്തെ വലിയപുതുക്കരി ഒറ്റത്തടം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മറ്റം വിലങ്ങുചിറ പാടശേഖരത്തിലെ സ്വന്തം നിലത്തില്‍ വിതയ്ക്കാനുള്ള വിത്തെടുക്കാന്‍ വ്യാഴാഴ്ച രാത്രി ഒൻപതോടെ അനില്‍ വീടിനു സമീപത്തെ തോടിന്റെ കടവിലേക്ക് പോയതായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനില്‍ ഏറെ നേരം വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യയും മകനും അന്വേഷിച്ച് എത്തിയപ്പോള്‍ തോട്ടുവക്കത്ത് അനിലിന്റ ഷര്‍ട്ടും മുണ്ടും ചെരുപ്പും കണ്ടു. സംശയം തോന്നിയ ഭാര്യയും മകനും അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തോട്ടില്‍ മുങ്ങി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഏതാനും ദിവസം മുൻപ് ഹിറ്റാച്ചി ഉപയോഗിച്ചു ചെളിയും മാലിന്യങ്ങളും നീക്കി തോടിന്റെ ആഴം കൂട്ടിയിരുന്നു. രാത്രി വിത്തെടുക്കാനായി കടവിലിറങ്ങിയ അനില്‍ കാല് വഴുതി ആഴമുള്ള ഭാഗത്തേക്ക് വീണ് മുങ്ങിത്താണതാണെന്ന് കരുതപ്പെടുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: മായ. മക്കള്‍: അനുജ, അര്ജുന്, കുഞ്ഞുമാളു.









