മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

വൈക്കം:
മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

video
play-sharp-fill

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിബിൻകുമാർ (34)നെയാണ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി തലയാഴം സ്വദേശിയായ യുവാവിനെ ഇയാളുടെ വീടിനു സമീപം വച്ച് അസഭ്യം പറയുകയും, മർദ്ദിക്കുകയും, വാക്കത്തി എടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കരിങ്കല്ല് കഷണം വച്ച് യുവാവിന്റെ തലയ്ക്ക് എറിയുകയുമായിരുന്നു.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ ശ്രീനിവാസൻ, സുദീപ്, അജീഷ്കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group