കോടതിയില്‍ കേസ് നിലനില്‍ക്കെ വായ്പ കുടിശികയുടെ പേരില്‍ വീട് ജപ്തി ചെയ്തു; പരാതിയുമായി വൈക്കം മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി
വൈക്കം: ബാങ്ക് വായ്പ കുടിശികയായതുമായി ബന്ധപ്പെട്ടു തുക അടയ്ക്കുന്നതിന് സാവകാശം ലഭിക്കുന്നതിനായി കോടതിയില്‍ കേസ് നടക്കുന്നതിനിടെ അഡ്വക്കേറ്റ് കമ്മീഷണറുമായി എത്തി ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതായി പരാതി.
വൈക്കം മഹാദേവ ക്ഷേത്ര മേല്‍ശാന്തി തരണി ഡി. നാരായണൻ നമ്പൂതിരിയുടെ വീട്ടിലാണ് എസ്ബിഐ ബാങ്ക് അധികൃതര്‍ മുന്നറിയിപ്പില്ലാതെയെത്തി ജപ്തി നടത്തിയതായി പരാതിയുര്‍ന്നത്.
നാരായണ്‍ നമ്പൂതിരി ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശികയായതോടെ ബാങ്ക് വായ്പ അടയ്ക്കുവാൻ സാവകാശം തേടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം ആറു ലക്ഷം രൂപ വിതം രണ്ടു തവണ അടച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് ഡിസംബര്‍ ആറിന് പരിഗണിക്കാനിരിക്കവേയാണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതെന്ന് നാരായണൻ നമ്പൂതിരി പറയുന്നു.
Third Eye News Live
0