video
play-sharp-fill

വീപ്പയുണ്ട് സൂക്ഷിക്കുക;വൈക്കം മഹാദേവക്ഷേത്രത്തിലെ നടപ്പാതയsച്ച് പൊതുമരാമത്ത് വകുപ്പിൻ്റെ വീപ്പവേലി;ഇരുചക്രവാഹനത്തിൽ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് അവരുടെ വാഹനം പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ.

Spread the love

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കേ ഗോപുരത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു സമീപം നടപ്പാത അടച്ച് വീപ്പ സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.രാവിലെ ഇരുചക്രവാഹനത്തിൽ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് അവരുടെ വാഹനം പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. റോഡിൽ വീപ്പ സ്ഥാപിച്ച് കയർകെട്ടി യിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിൻറെ മധ്യഭാഗത്തുകൂടി വേണം നടന്ന് ക്ഷേത്രത്തിലേക്ക് പോകാൻ. ഇത് പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു വീപ്പ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം പലവട്ടം ബന്ധപ്പെട്ട അധികൃതരുടെ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു

Tags :