video
play-sharp-fill

വൈക്കം വെച്ചൂരില്‍ ആളില്ലാത്ത വീടിന്‍റെ പൂട്ടു തകര്‍ത്ത് മോഷണം; സംഭവത്തിനു പിന്നിൽ പ്രഫഷണല്‍ മോഷ്ടാവെന്ന് പോലീസ്; വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു പൊലീസ്

വൈക്കം വെച്ചൂരില്‍ ആളില്ലാത്ത വീടിന്‍റെ പൂട്ടു തകര്‍ത്ത് മോഷണം; സംഭവത്തിനു പിന്നിൽ പ്രഫഷണല്‍ മോഷ്ടാവെന്ന് പോലീസ്; വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു പൊലീസ്

Spread the love

വൈക്കം: വെച്ചൂരിൽ ആളില്ലാത്ത വീടിന്‍റെ വാതില്‍ കുത്തി തുറന്ന് മോഷണം. വെച്ചൂര്‍ ബണ്ട് റോഡ്‌ ജംഗ്ഷനു സമീപം കാര്‍ത്തികയില്‍ രമണന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ദുബായില്‍ ജോലി ചെയ്യുന്ന രാഹുല്‍ രണ്ടു ദിവസത്തിനു ശേഷം മടങ്ങുന്നതിനാല്‍ കണ്ണൂര്‍ തലശേരിയിലുള്ള ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ തലശേരിയിലേക്ക് പോയി. അഞ്ചു മണിക്കൂറുകള്‍ കഴിഞ്ഞാണ് വീട്ടില്‍ മോഷണം നടന്നത്. പുലര്‍ച്ചെ 1.40ന് മോഷ്ടാവ് വീട്ടില്‍ വന്നതു മുതല്‍ നാലോടെ ഇറങ്ങി പോകുന്നതുവരെയുള്ള മോഷ്ടാവിന്‍റെ ചിത്രങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ളവ വീട്ടിലുണ്ടായിരുന്നെങ്കിലും അവയൊന്നും മോഷ്ടാവ് കവര്‍ന്നിട്ടില്ല. ലണ്ടനിലുള്ള മൂത്ത മകന്‍ രാജ്കുമാറിനൊപ്പമാണ് ഒരു മാസമായി രമണനും ഭാര്യ രാഗിണിയും. ഇരു നില വീട്ടിലെ മുഴുവന്‍ മുറികളിലും കയറിയ മോഷ്ടാവ് തുറന്നു കിടന്ന അലമാരയിലെ വസ്തുക്കളെല്ലാം വാരി വലിച്ചു പുറത്തിട്ട് മുറികള്‍ അലങ്കോലമാക്കിയിട്ടുണ്ട്.

പണമോ സ്വര്‍ണമോ തിരഞ്ഞാണ് മോഷ്ടാവ് വീടിനുള്ളില്‍ പരതിയതെന്നാണ് പോലീസിന്‍റെ നിഗമനം. വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടോയെന്ന കാര്യത്തില്‍ വീട്ടുകാരുമായി സംസാരിച്ച്‌ വ്യക്തത വരുത്തിയാലെ അറിയാനാകുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം നടത്തിയത് പ്രഫഷണല്‍ മോഷ്ടാവാണെന്ന് പോലീസിന്‍റെ നിഗമനം. വീടിന്‍റെ മുന്‍വശത്തെ നിരത്തുവഴിയാണ് കമ്പിപാരയും പിക്കാസുമായി മോഷ്ടാവ് വീടിനടുത്തേക്ക് വന്നത്. വീടിന്‍റെ ഗേറ്റിനു വടക്കുഭാഗത്തെ മതില്‍ ചാടിക്കടന്ന മോഷ്ടാവ് ഷര്‍ട്ട് ധരിച്ചിരുന്നില്ല. ആറടിക്കടുത്ത് ഉയരമുണ്ട്.. വെളുത്ത നിറവും താടിയുമുണ്ട്.

വീടിന്‍റെ പൂമുഖത്ത് കിടന്ന ഷീറ്റ് വലിച്ചെടുത്ത് മോഷ്ടാവ് മാരകായുധങ്ങള്‍ പൊതിഞ്ഞു. അടുത്ത കാലത്ത് ജയിലില്‍ നിന്നു ഇറങ്ങിയവരും സമാന രീതിയില്‍ മോഷണം നടത്തുന്ന മോഷ്ടാക്കളേയും കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം. സിസി ടിവി കാമറയില്‍നിന്ന് മോഷ്ടാവിന്‍റെ വ്യക്തമായ ചിത്രം ലഭിച്ചതിനാല്‍ മോഷ്ടാവിനെ പിടികൂടാനാകുമെന്നാണ് പോലീസ് കരുതുന്നത്.