video
play-sharp-fill

ഉംറ കഴിഞ്ഞു മടങ്ങവെ ബഹ്‌റൈൻ എയർപോർട്ടില്‍ വച്ച് മരിച്ച കോട്ടയം വൈക്കം സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

ഉംറ കഴിഞ്ഞു മടങ്ങവെ ബഹ്‌റൈൻ എയർപോർട്ടില്‍ വച്ച് മരിച്ച കോട്ടയം വൈക്കം സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

Spread the love

സ്വന്തം ലേഖകൻ

മനാമ: ഉംറ കഴിഞ്ഞുമടങ്ങവെ ബഹ്‌റൈൻ എയർപോർട്ടില്‍ വെച്ച്‌ മരിച്ച കോട്ടയം സ്വദേശിനിയുടെ മൃതദേഹം വ്യാഴാഴ്ച ഗള്‍ഫ് എയർ വിമാനത്തില്‍ നാട്ടിലേക്കയച്ചു.

കോട്ടയം വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി തോപ്പില്‍ പറമ്പില്‍ മൈമൂനയാണ് (66) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ്: സലിം. മക്കള്‍: നിഷാദ്, ഷാമില. ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 6.30ന് മണകുന്നം മുല്ലക്കേരില്‍ മഹല്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.