
പൊലീസിൽ പരാതി നല്കിയതിന്റെ വൈരാഗ്യം; കോട്ടയം വൈക്കത്ത് വ്യാപാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കത്ത് ഇന്നലെ വ്യാപാരിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കാരുവള്ളി ഭാഗത്ത് വടക്കേ കൊട്ടാരം വീട്ടിൽ നെസ്സി എന്ന് വിളിക്കുന്ന ഷലീൽ ഖാൻ (52) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ രാത്രി 9 മണിയോടുകൂടി വ്യാപാരിയെ വൈക്കം ചാലപറമ്പ് ഭാഗത്ത് വച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വ്യാപാരിയെ കയ്യേറ്റം ചെയ്തതിന് ഇയാൾക്കെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ വ്യാപാരി പരാതി നൽകിയതിന്റെ വിരോധം മൂലമാണ് ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ൻ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്. ഐ ഷാജി കുമാർ, സി.പി.ഓ അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.