കോട്ടയം വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

പള്ളിപ്രത്തുശേരി പൂതനേഴത്ത് പള്ളിപ്പറമ്പിൽ പരേതനായ സജിയുടെ മകൻ രാകേഷാ(22)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആറാട്ടുകുളങ്ങരയിൽ മനേഷ് (23) ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി 10.30ന് വൈക്കം തെക്കേനടയ്ക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ നാട്ടുകാർ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാകേഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

ചേർത്തലയിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുകയായിരുന്നു രാകേഷ്. മാതാവ്: ഉഷ. സഹോദരങ്ങൾ: രാഹുൽ, കവിത, രാഖിമോൾ.