video
play-sharp-fill

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം : വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന നവ ജനാധിപത്യ സമ്മേളനം മെയ് 20ന് ..! സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം : വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന നവ ജനാധിപത്യ സമ്മേളനം മെയ് 20ന് ..! സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവജനാധിപത്യ സമ്മേളനം സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും. മെയ് 20 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വെച്ചാണ് സമ്മേളനം നടക്കുക. പെരിയാർ ഇ വി രാമസ്വാമി ഉയർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ പഴ അതിയമാൻ വൈക്കം സത്യാഗ്രഹത്തെ കുറിച്ച ദീർഘകാലത്തെ ഗവേഷണ പഠനങ്ങൾക്ക് ശേഷം “വൈക്കം പോരാട്ടം” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്.

കേരളീയ നവോത്ഥാന ചരിത്രത്തിൽ ഒട്ടേറെ സവിശേഷതകളുള്ള ഒരു അധ്യായം എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിന്റെ നാൾവഴികളും വികാസവും കൂടുതൽ ഓർമ്മിക്കപ്പെടണം. സമകാലിക സാമൂഹിക രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിൽ സത്യാഗ്രഹ സമര സ്മരണകൾ കൂടുതൽ പ്രചോദനമായിതീരും. സമര ചരിത്രത്തിൽ അദൃശ്യമാക്കപ്പെട്ട വ്യക്തികളും സംഭവങ്ങളും കൂടുതൽ ദൃശ്യപ്പെടേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അധ്യക്ഷത വഹിക്കും. വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത സമര പോരാളികളുടെ കുടുംബങ്ങളെ സമ്മേളനത്തിൽ വെച്ച് ആദരിക്കും. കേരളത്തിലെ സാമൂഹ്യ – അക്കാദമിക മേഖലകളിലെ പ്രമുഖരായ അഡ്വ. സി കെ വിദ്യാസാഗർ, സണ്ണി എം കപിക്കാട്, കെ കെ ബാബുരാജ്, രാമചന്ദ്രൻ മുല്ലശ്ശേരി, അനന്തു രാജ്, സുരേന്ദ്രൻ കരിപ്പുഴ, ജ്യോതിവാസ് പറവൂർ, ഫായിസ കരുവാരക്കുണ്ട്, കെ എം ഷെഫ്രിൻ, സണ്ണി മാത്യു, സുനിൽ ജാഫർ തുടങ്ങിയവർ പങ്കെടുക്കും.

Tags :