
എറണാകുളത്തെ വൈഗ കൊലക്കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ;പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞു. ശിക്ഷാവിധിയിൽ വാദം ഉച്ചയ്ക്കുശേഷം നടക്കും.
സ്വന്തം ലേഖിക.
കൊച്ചി :വൈഗ കൊലക്കേസിൽ പിതാവ് സനു മോഹന് കുറ്റക്കാരനാണെന്ന് വിധിച്ചു.പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു .കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറയുക. അഡ്വക്കറ്റ് ബിന്ദുവാണ് പ്രോസിക്യൂഷനു വേണ്ടി ഹാജർ ആയത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷാവിധിയില് വാദം ഉച്ചക്കു ശേഷം നടക്കും. 11 വയസായ മകൾ വൈയ്ക്ക് ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശ്വാസംമുട്ടിച്ചു കൊന്നു. തുടർന്ന് സനു മോഹൻ മുട്ടാർ പുഴയിലെറിഞ്ഞെന്നാണ് കേസ്.
2021 മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അച്ഛനെയും മകളെയും കാണാതാവുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ മുട്ടാർ പുഴയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തിന് പിന്നാലെ അച്ഛനെ കാണാതായതും തുടർന്ന് നടത്തിയ അന്വേഷണവുമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിൻറെ ചുരുളഴിച്ചത്.
ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്നാണ് സനുമോഹൻ പിടിയിലാവുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. കരീലകുളങ്ങരയിലേക്കെന്നു പറഞ്ഞ് വൈകയുമായി യാത്രതിരിച്ച സനുമോഹൻ വഴിയിൽവച്ച് കോളയിൽ മദ്യം കലർത്തി 11 വയസുകാരിയെ കുടിപ്പിച്ചു. തുടർന്ന് ഫ്ലാറ്റിലെത്തി മുണ്ട് കൊണ്ട് കുഞ്ഞിൻറെ കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു.
ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് പ്രതി മുട്ടാർ പുഴയിൽ എറിയുകയായിരുന്നു.വൈഗയുടെ മൂക്കിൽ നിന്ന് പുറത്തുവന്ന രക്തം ബെഡ്ഷീറ്റ് ഉപയോഗിച്ച് തുടച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.
കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട സനുമോഹൻ കോയമ്പത്തൂരിലേക്കാണ് ഒളിവിൽ പോയത്. കുഞ്ഞിൻറെ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കുകയും ചെയ്തിരുന്നു. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാമ്പിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പൊലീസ് പിടികൂടിയത്.
കടബാധ്യതകളിൽ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാൻ സനുമോഹൻ ശ്രമിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ 97 സാക്ഷികളാണുള്ളത്.