play-sharp-fill
കുപ്പയിൽ തപ്പി, വജ്രം പൊക്കി: 5 ലക്ഷത്തിൻ്റെ ആഭരണം തപ്പിയെടുത്ത ചവറുവണ്ടി ഡ്രൈവർക്ക് കോർപറേഷൻ്റെ ആദരം

കുപ്പയിൽ തപ്പി, വജ്രം പൊക്കി: 5 ലക്ഷത്തിൻ്റെ ആഭരണം തപ്പിയെടുത്ത ചവറുവണ്ടി ഡ്രൈവർക്ക് കോർപറേഷൻ്റെ ആദരം

 

ചെന്നൈ : ഒന്നും രണ്ടുമല്ല. 5 ലക്ഷത്തിന്റെ വജ്രാഭരണമാണ് നഷ്ടപ്പെട്ടത്. വജ്രാഭരണം ചവറുകൂനകൾ പരതി കണ്ടെത്തി ഉടമസ്‌ഥനു കൈമാറിയ സത്യസ ന്ധതയുടെ പേര് അന്തോണി സാമി.

കോർപറേഷൻ ചവറുവണ്ടിയുടെ ഡ്രൈവറാണ് അന്തോണി സാമി. വിരുഗമ്പാക്കം സ്വദേശി ദേവരാജ് മാലിന്യത്തിനൊപ്പം അബദ്ധത്തിൽ കുപ്പത്തൊട്ടിയിലിട്ട 5 ലക്ഷത്തോളം രൂപയുടെ വജ്ര നെ‌‌ക്ളേസ് കണ്ടെത്താനാണ് വീടിരിക്കുന്ന മേഖലയിലെ മാലിന്യം ശേഖരിക്കുന്ന ട്രക്കിൻ്റെ ഡ്രൈവറായ ഇദ്ദേഹം പ്രദേശത്തെ കുപ്പത്തൊട്ടികളെല്ലാം പരിശോധിച്ചത്.


ആഭരണം കാണാതായത് ദേവരാജിന്റെ ശ്രദ്ധയിൽ
പ്പെട്ടതോടെ വീടു മുഴുവൻ ഇളക്കി മറിച്ചു പരതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ കിട്ടിയില്ല. തു ടർന്ന്, ആവശ്യമില്ലാത്ത സാധന ങ്ങൾക്കൊപ്പം കളഞ്ഞിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ശുചീ കരണ തൊഴിലാളികളെ ദേവരാജ് വിവരമറിയിച്ചു. ഒടുവിലാണ് അന്തോണിസാമി നെക്ളേസ് കണ്ടെത്തിയത്.

സംഭവം വാർത്തയാകുകയും ഒട്ടേറെപ്പേർ അന്തോണി സാമിയുടെ സത്യസന്ധതയെ അഭിനന്ദിച്ച് രംഗത്തു വരികയും ചെയ്തതോടെ ചെന്നൈ മേയർ ആർ.പ്രിയയും വെറുതെയിരുന്നില്ല. ഓഫിസിൽ ക്ഷണിച്ചു വരുത്തി, ഉപഹാരവും സമ്മാനിച്ചാണ് സാമി യെ ആദരിച്ചത്.