play-sharp-fill
തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് തടവുകാരന്‍ അവസാനമായി ചോദിച്ച ഭക്ഷണത്തിന്റെ പേര് കേട്ട് അമ്പരന്ന് ജയിലിലെ ഉദ്യോഗസ്ഥര്‍: ഡോക്ടറെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ അവസാന ആഗ്രഹം ഇതായിരുന്നു.

തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് തടവുകാരന്‍ അവസാനമായി ചോദിച്ച ഭക്ഷണത്തിന്റെ പേര് കേട്ട് അമ്പരന്ന് ജയിലിലെ ഉദ്യോഗസ്ഥര്‍: ഡോക്ടറെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ അവസാന ആഗ്രഹം ഇതായിരുന്നു.

ഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് തടവുകാരോട് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കുന്നത് സാധാരണമാണ്.
അവര്‍ക്ക് അന്ന് കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണം ആവശ്യപ്പെടാനുള്ള അവസരവും അധികൃതര്‍ നല്‍കാറുണ്ട്.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഒരു കുറ്റവാളിയുടെ അവസാനമായി കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണം കേട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ അമ്പരന്നുപോയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

1968 -ല്‍ തന്റെ 28 -ാം വയസ്സില്‍ തൂക്കിലേറ്റപ്പെട്ട വിക്ടര്‍ ഹാരി ഫെഗര്‍ എന്ന കുറ്റവാളിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു ഡോക്ടറെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് വിചാരണയ്ക്ക് ശേഷം വിക്ടറിന് കോടതി വധശിക്ഷ
വിധിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് വിക്ടറിനോട് അവസാനമായി എന്താണ് കഴിക്കാന്‍ ആഗ്രഹമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് അയാള്‍ നല്‍കിയ മറുപടിയാണ് ഏവരെയും ഒന്ന് അമ്പരപ്പിച്ചത്. തന്റെ അവസാന അത്താഴമായി ഒരു ഒലിവ് മാത്രം മതി എന്നായിരുന്നു വിക്ടറിന്റെ ആവശ്യം. അതും കുരു എടുത്തു മാറ്റാത്ത ഒരു ഒലിവ് ആണ് അദ്ദേഹം ചോദിച്ചത്.

അന്ന് ഹെന്റി ഹാര്‍ഗ്രീവ്‌സ് എന്ന ഫോട്ടോഗ്രാഫര്‍ വിക്ടര്‍ അവസാനമായി ചോദിച്ചു വാങ്ങിയ ഭക്ഷണത്തിന്റെ ഫോട്ടോയും പകര്‍ത്തിയിരുന്നു. ‘ ഒരു ഒലിവ് മാത്രമാണ് അയാള്‍ തന്റെ അവസാന ഭക്ഷണമായി ആവശ്യപ്പെട്ടത്.

അത് ലളിതവും മനോഹര വുമായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനം പോലെ, പൂര്‍ണ്ണവിരാമം
പോലെ ഒന്നായിരുന്നു’ ഹെന്റി പറഞ്ഞു. ഒലിവ് സമാധാനത്തിന്റെ വൃക്ഷമായതിനാല്‍ തന്റെ മരണശേഷം മൃതദേഹത്തില്‍ നിന്ന് ഒരു ഒലിവ് മരം വളര്‍ന്നു വരുമെന്ന് പ്രതീക്ഷിച്ചാണത്രേ വിക്ടര്‍ അത് ആവശ്യപ്പെട്ടത്.