video
play-sharp-fill

Saturday, May 24, 2025
HomeLocalaccidentകോട്ടയം വടവാതൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മീനടം...

കോട്ടയം വടവാതൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മീനടം സ്വദേശി ഷിന്റോ ചെറിയാൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെ.കെ. റോഡില്‍ വടവാതൂര്‍ മാധവൻപടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്ബില്‍ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുൻഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

നാട്ടുകാര്‍ ഉടൻതന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കെ.കെ. റോഡില്‍ വൻ ഗതാഗത തടസ്സവുമുണ്ടായി. കോട്ടയം ഈസ്റ്റ് പോലീസും മണര്‍കാട് പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments