വടംവലിയും ഓണ സദ്യയുമായി അയ്മനം സരസ്വതി വാദ്യകലാ സംഘത്തിന്റെ ഓണാഘോഷവും 23 മത് വാർഷികവും നടത്തി

Spread the love

അയ്മനം: സരസ്വതി വാദ്യകലാ സംഘത്തിന്റെ ഓണാഘോഷവും 23 മത് വാർഷികവും അയ്മനം എൻ എസ് എസ് ഹാളിൽ വച്ച നടത്തി.. 40 ൽ പരം

ശിഷ്യന്മാരും, 30 ൽ പരം കലാകാരന്മാരും പങ്കെടുത്ത വേദിയായി മാറി അയ്മനം നരസിംഹസ്വാമി ക്ഷേത്രം.

യോഗത്തില്‍, ഒളശ്ശ സനൽകുമാറും (ദേവസ്വം ബോർഡ് എസ്ജി ഒ) വെന്നിമല ഉണ്ണികൃഷ്ണമാരാറും (അയ്മനം നരസിംഹസ്വാമി ക്ഷേത്രം) ഭദ്രദീപം തെളിയിച്ചു. പ്രമുഖ കലാകാരന്മാർ ആശംസകൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരസ്വതിവാദ്യ കലാസംഘത്തിൻ്റെ ഗുരുനാഥൻ അയ്മനം സുജയിനെ വെന്നിമല ഉണ്ണികൃഷ്ണ മാരാർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, മത്സരവും നടത്തി. ഓണസദ്യയും, കുട്ടികളുടെ വടംവലിയോട് കൂടി ഓണാഘോഷം സമാപിച്ചു.