video
play-sharp-fill

വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് മതിലിൽ ഇടിച്ച് വാകത്താനം സ്വദേശിയായ നഴ്‌സ് മരിച്ചു: അപകടം പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്കു കൊണ്ടു വരുന്നതിനിടെ

വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് മതിലിൽ ഇടിച്ച് വാകത്താനം സ്വദേശിയായ നഴ്‌സ് മരിച്ചു: അപകടം പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്കു കൊണ്ടു വരുന്നതിനിടെ

Spread the love

തേർഡ് ഐ ബ്യൂറോ

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് മതിലിൽ ഇടിച്ചു കയറി വാകത്താനം സ്വദേശിയായ നഴ്‌സ് മരിച്ചു. കൊവിഡ് കാലത്ത് ആംബുലൻസ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായ കേരളത്തിലാണ് മെയിൽ നഴ്‌സിന്റെ മരണത്തിന് ഇടയായ അപകടം ഉണ്ടായത്. തൃശൂരിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.

പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വാകത്താനം വട്ടക്കുളത്തിൽ വീട്ടിൽ ജിബുമോൻ വി.കുര്യാക്കോസ് (32) ആണ് മരിച്ചത്. പാലന ആശുപത്രിയുടെ ആംബുലൻസാണ് ഇന്നലെ രാവിലെ 11 ഓടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ടത്. ബൈക്കപകടത്തിൽ പരിക്കേറ്റ പാലക്കാട് സ്വദേശിനി സീതയെ (40) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ (28), റെജികുമാർ (26), അനിത (22), ഷിജു (27) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ ഗോഡൗണിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആംബുലൻസ് ഇടിച്ച് കരിങ്കൽ മതിൽ തകർന്നു. ആംബുലൻസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ജിബു സംഭവസ്ഥലത്ത് തന്നെ മരിച്ചു

അപകടത്തെ തുടർന്നു റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ ആംബുലൻസ് അപകടങ്ങളിൽ രണ്ടു നഴ്‌സുമാരാണ് മരിച്ചത്.