video
play-sharp-fill

കളിച്ചുകൊണ്ടിരിക്കുന്ന  പത്ത് വയസുകാരിയെ വീട്ടിലെത്തിച്ച്‌ പീഡനം; മിഠായി വാങ്ങാൻ പത്ത്  രൂപ നല്‍കി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റില്‍

കളിച്ചുകൊണ്ടിരിക്കുന്ന പത്ത് വയസുകാരിയെ വീട്ടിലെത്തിച്ച്‌ പീഡനം; മിഠായി വാങ്ങാൻ പത്ത് രൂപ നല്‍കി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍.

കക്കട്ടിയില്‍ സജീര്‍ മൻസില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം.

പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ പറഞ്ഞയച്ചത്.

പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടകര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.