video
play-sharp-fill

വടകരയിൽ വ്യാപാരിയുടെ കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം  പുറത്തു വിട്ടു ; പ്രതി ഒരാൾ മാത്രമെന്ന നിഗമനത്തിൽ അന്വേഷണസംഘം

വടകരയിൽ വ്യാപാരിയുടെ കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തു വിട്ടു ; പ്രതി ഒരാൾ മാത്രമെന്ന നിഗമനത്തിൽ അന്വേഷണസംഘം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : വടകരയിൽ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തു വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വടകര റൂറൽ എസ്പി ആർ.കറുപ്പസ്വാമി പറഞ്ഞു

പ്രതി ഒരാൾ മാത്രമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൊല്ലപ്പെട്ട രാജന്റെ ബൈക്ക് കണ്ടെത്താനായിട്ടില്ല. ഉത്തര മേഖല ഡി ഐ ജി രാഹുൽ ആർ നായർ വടകരയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വടകര പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയിൽ രാത്രിയിൽ വ്യാപാരിയായ രാജനെ മരിച്ച നിലയിൽ കാണപ്പെട്ടത്.രാജനെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. രാജനൊപ്പം രാത്രി പത്തു മണിക്ക് ശേഷം മറ്റൊരാള്‍ കൂടി കടയിലുണ്ടായിരുന്നതായാണ് ദൃക്‌സാക്ഷിയില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.

രാജനൊപ്പം ഒരാള്‍ ബൈക്കില്‍ കടയിലേക്ക് വന്നതായി സിസിടിവിയിലും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ ദ്യശ്യങ്ങളില്‍ പതിഞ്ഞ ആളുടെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്.