
കോഴിക്കോട്: വടകര ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയില്‍.
ഓഫീസിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് പൂർണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
മനഃപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്.
ഇന്നലെ പ്രദേശത്ത് ഒരു മുസ്ലീംലീഗ് നേതാവിന്റെ കടയും തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ക്ക് ഡിവൈഎസ്‌പിയുടെ വാഹനം കത്തിയ സംഭവത്തിലും ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തുവരികയാണ്.
പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.



