ചിറക്കടവിൽ ഇരുന്നൂറോളം വളർത്തുനായ്‌ക്കൾക്ക് കുത്തിവെപ്പ് നൽകി; പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

Spread the love

ചിറക്കടവ് : പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ വളർത്തുനായ്‌ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ വിവിധ കേന്ദ്രങ്ങളിൽ നടത്തി.

പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ശ്രീലതാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

മൃഗസംരക്ഷണവകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ ഇരുന്നൂറോളം വളർത്തുനായ്‌ക്കൾക്ക് കുത്തിവെപ്പ് നൽകി