കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങും; മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നു; കൊവാക്സിന് പുറമെ സൈഡസ് കാടില വാക്സിനും എത്തിയേക്കും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത മാസം മുതല്‍ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിച്ചേക്കുമെന്ന് ഐസിഎംആര്‍. കുട്ടികളുടെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണവും മൂന്നാം ഘട്ട പരീക്ഷണവും പുരോഗമിക്കുകയാണ്.
ഇത് പൂര്‍ത്തിയാകുന്നതോടെ സെപ്തംബറില്‍ കുട്ടികള്‍ക്ക് കൊവാക്സിന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവാക്സിന് പുറമെ സൈഡസ് കാടില വാക്സിന്റെ കുട്ടികള്‍ക്കായുള്ള വാക്സിന്‍ പരീക്ഷണവും പുരോഗമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവാക്‌സീന്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയല്‍ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്‌സ് എന്നീ വാക്‌സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്‌സീനുകളുടെ ട്രയല്‍ പുരോഗമിക്കുകയാണ്. സൈഡസ് കാഡില്ല വാക്‌സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,401 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.അതേസമയം, ഇത് വരെ രാജ്യത്ത് 56 കോടി 64 ലക്ഷം വാക്സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
530 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 39,157 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി.3,64,129 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു.