
സംസ്ഥാനത്തെ ലോറികളില്‍ ഇനി വനിതാ ഡ്രൈവര്‍മാരും;അരലക്ഷം വനിതകളെ ഡ്രൈവർ മാരാക്കാനൊരുങ്ങി ലോറി ഉടമകള്‍;തുടക്കത്തിൽ രണ്ടുവര്‍ഷംകൊണ്ട് 10,000 പേരെ പരിശീലിപ്പിക്കുക ലക്ഷ്യം
സ്വന്തം ലേഖകൻ
കോട്ടയം:വനിതകൾക്ക് വലിയ തൊഴിൽ അവസരമൊരുക്കി സംസ്ഥാനത്തെ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍.
സംഘടനയുടെ കീഴില്‍ രാജ്യത്ത് പത്തുലക്ഷത്തോളം ചരക്കുവാഹനങ്ങളുണ്ട്. കേരളത്തില്‍ മാത്രം എട്ടുലക്ഷവും. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വലിയ ചരക്കുവാഹനങ്ങളിലേക്ക് 50,000 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. 25,000 ചെറിയ ചരക്കുവാഹനങ്ങളില്‍ സ്ഥിരംതൊഴിലാളികളില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുവര്‍ഷംകൊണ്ട് 10,000 പേരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു സഹായിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തൊഴില്‍ നല്‍കാനാവും.
ആദ്യം നൂറുപേരെ കണ്ടെത്തി പരിശീലിപ്പിക്കും. ഇവര്‍ മറ്റുള്ളവരെ പരിശീലിപ്പിക്കും. ഈ രീതിയിലാവും അരലക്ഷം ഡ്രൈവര്‍മാരെന്ന ലക്ഷ്യത്തിലേക്കെത്തുക.
മികച്ച ശമ്പളം കൂടുതല്‍പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. ഹെവി ലൈസന്‍സ് എടുക്കുന്നതിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മതിയെന്നതിനാല്‍ വീട്ടമ്മമാര്‍ക്കും ഈ അവസരം വിനിയോഗിക്കാം.
വനിതാ ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ പാലിക്കുമെന്നതും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കില്ലെന്നതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.യാത്രകള്‍ ആസ്വദിക്കുന്ന റോഡ് നിയമങ്ങള്‍ പാലിക്കുന്ന വനിതാ ഡ്രൈവർമാർക്ക് ഈ അവസരം ഉപയോഗിക്കാം.