video
play-sharp-fill

വാഗമണ്ണിൽ തൂക്കുപാലം  പൊട്ടി വീണ് അപകടം: നിരവധി പേർക്ക് പരിക്ക്;ചിലരുടെ നില ഗുരുതരം

വാഗമണ്ണിൽ തൂക്കുപാലം പൊട്ടി വീണ് അപകടം: നിരവധി പേർക്ക് പരിക്ക്;ചിലരുടെ നില ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ തൂക്കൂപാലം പൊട്ടി വീണ് അപകടം. 15 പേർക്ക് പരിക്ക്. അഞ്ചിലധികം പേരുടെ നില ഗുരുതരം. അങ്കമാലിയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.

പലരുടെയും കാലിൻറെയും കൈയുടെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. പരിക്കേറ്റ ഒമ്പതു പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ച് ഒരു മണിയോടെ വാഗമൺ കോലാഹലമേടിന് സമീപത്തെ സൂയിസൈഡ് പോയിൻറിലെ തൂക്കൂപാലമാണ് പൊട്ടി വീണത്. അപകട സമയത്ത് 30 പേർ പാലത്തിൽ ഉണ്ടായിരുന്നു. നിശ്ചയിച്ചതിലും അധികം പേർ റോപ്പ് വേയിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.