play-sharp-fill
വി.മുരളീധരന് പിന്നാലെ വി.വി രാജേഷിനും കൊറോണപ്പേടി ; വി.വി രാജേഷ് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു

വി.മുരളീധരന് പിന്നാലെ വി.വി രാജേഷിനും കൊറോണപ്പേടി ; വി.വി രാജേഷ് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ ഭീതിയിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതിന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായി ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനിൽ പ്രവേശിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയിൽ സന്ദർശനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് വി.വി രാജേഷും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.


കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയതിനാലാണ് വി.വി രാജേഷ രാജേഷ് ക്വാറന്റൈയിനിൽ പ്രവേശിച്ചത്. വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇയാൾ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെയാണ് ശനിയാഴ്ച ശ്രീചിത്രയിൽ നടന്ന അവലോകന യോഗത്തിൽ വി.മുരളീധരൻ പങ്കെടുക്കുകയും ചെയ്തത്. രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു ഡോക്ടർമാർ മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തതായും സംശയമുണ്ടായിരുന്നു.

Tags :