video
play-sharp-fill

മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് ;  സമ്പർക്കത്തിലേർപ്പെട്ടവർ  നിരീക്ഷണത്തിൽ പോകണമെന്ന്  നിർദ്ദേശം

മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് ;  സമ്പർക്കത്തിലേർപ്പെട്ടവർ  നിരീക്ഷണത്തിൽ പോകണമെന്ന്  നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏർപ്പെട്ടവർ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തതെന്ന് വി എസ് സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഇദ്ദേഹത്തിന്റെ മകന്‍ നിരഞ്ജന്‍ കൃഷ്ണനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ സെപ്റ്റംബര്‍ 23-ന്    സുനില്‍കുമാറിന്  ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന്   രോഗം ഭേദമായി.കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന് ഏപ്രില്‍ 15ന് മന്ത്രി ബുക്ക് ചെയ്തിരുന്നതാണ്.

രോഗം സ്ഥിരീകരിച്ചെങ്കിലും  ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. എങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയില്‍ ചികിത്സ തുടരുമെന്നും മന്ത്രി വ്യക്തമാക്കി..