play-sharp-fill
അറ്റുപോകുന്നത്  പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ…..! വി.എസ് അച്ചുതാനന്ദന്‍ കൊണ്ടുവന്ന അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ പൂട്ടിക്കെട്ടാന്‍ സര്‍ക്കാര്‍;  ശുപാര്‍ശ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടേത്; പൂട്ട് വീഴുന്നത് പൂഴ്ത്തിവച്ച ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സിയെ അറിയിക്കുന്ന സംവിധാനത്തിന്

സ്വന്തം ലേഖിക

തിരുവനന്തപുരം: വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ പൂട്ടിക്കെട്ടാന്‍ പിണറായി സര്‍ക്കാര്‍.

ഒഴിവുകള്‍ ഒളിച്ചുവച്ച്‌ വകുപ്പുകള്‍ ഉദ്യോഗാ‌ര്‍ത്ഥികളെ കബളിപ്പിച്ചതിന് പരിഹാരമായിരുന്നു ഈ സംവിധാനം. വിവിധ വകുപ്പുകളില്‍ അനധികൃതമായി ഒളിച്ചുവയ്ക്കുകയും വകമാറ്റുകയും ചെയ്യുന്ന ഒഴിവുകള്‍ കണ്ടെത്തി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാനായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്ലാണ് നിര്‍ത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ വകുപ്പിനും ആഭ്യന്തര വിജിലന്‍സ് ഉള്ളപ്പോള്‍ അതിന്റെ മുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ എന്തിനാണെന്നാണ് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ചോദ്യം.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പട്ടിക വിഭാഗക്കാരുടെ സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപടികള്‍ കാര്യക്ഷമമാക്കാന്‍ ചുമതലപ്പെടുത്തിയ പൊതുഭരണ സെല്‍ നിറുത്തലാക്കാന്‍ കഴിഞ്ഞകൊല്ലം തീരുമാനിച്ചിരുന്നതിന് സമാനമാണ് ഈ നടപടി.

റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടും നിയമനം ലഭിക്കാതിരിക്കാന്‍ ഒഴിവുകള്‍ ഒളിച്ചുവയ്ക്കുകയാണെന്ന വിവരം ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ അടിയന്തിരമായി പരിശോധന നടത്തി പരിഹാരമുണ്ടാക്കുന്നതാണ് വിജിലന്‍സ് സെല്ലിന്റെ രീതി.