
സ്വന്തം ലേഖിക
പാമ്പാടി: കേരളത്തിലെ സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണെന്നും ആര് ശ്രമിച്ചാലും അതിനെ തകര്‍ക്കാൻ കഴിയില്ലെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷിക വികസന വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് പണം നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകരുടെ ഓരോ രൂപയ്ക്കും ഗവണ്മെന്റിന് ഉത്തരവാദിത്വമുണ്ട്. 2.5 ലക്ഷം കോടിയുടെ നിക്ഷേപം സഹകരണ മേഖലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണൻ, ഷാജി ചേനേപ്പറമ്പിലിന് കാര്‍ഷികോപകരണം നല്കി ആദ്യ വില്പനയും നിര്‍വഹിച്ചു.



