video
play-sharp-fill

കേന്ദ്രമന്ത്രി വി. മുരളീധരൻ കൊറോണ വൈറസ് നിരീക്ഷണത്തിൽ

കേന്ദ്രമന്ത്രി വി. മുരളീധരൻ കൊറോണ വൈറസ് നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കേന്ദ്രമന്ത്രി വി. മുരളീധരന് കൊറോണ വൈറസ് ബാധ നിരീക്ഷണത്തിൽ. വിദേശയാത്ര നടത്തിയ ഡോക്ടർക്കൊപ്പം വി. മുരളീധരൻ ശ്രീചിത്രയിൽ യോഗത്തിൽ പങ്കെടുത്തു. ഇതേതുടർന്ന് നിരീക്ഷണത്തിൽ പോകാൻ വി. മുരളീധരൻ സ്വയം തീരുമാനം എടുക്കുകയായിരുന്നു. ഡൽഹിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുക.

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ 12ാം തീയതി ശ്രീചിത്രയിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ അന്നത്തെ യോഗത്തിൽ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്നായിരുന്നു ശ്രീചിത്ര ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം. നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തിൽ നേരിട്ടുള്ള സമ്പർക്കം വി. മുരളീധരന് ഉണ്ടായിട്ടില്ല. എങ്കിലും മുൻകരുതലെന്ന നിലയ്ക്ക് 14 ദിവസത്തേക്ക് സ്വയം മാറിനിൽക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group