വി മുരളീധരന്റെ കാറിന് നേരെ ആക്രമണം; ജനക്കൂട്ടം പാഞ്ഞടുത്തു; സംഭവം പശ്ചിമ ബംഗാളില്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഡല്‍ഹി: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ കാറിന് നേരെ ആക്രമണം. പശ്ചിമബംഗാളിലാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കലാപ ഭൂമിയായ് മാറിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍.

മിഡ്‌നാപൂരില്‍ വച്ചായിരുന്നു കാര്‍ തകര്‍ത്തത്. തൃണമൂല്‍കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ കാറിന് മുന്നിലേക്ക് ആയുധങ്ങളുമായി ജനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.

അക്രമത്തെ തുടര്‍ന്ന് മിഡ്നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.  സംഭവത്തെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി.

അക്രമികള്‍ അഴിഞ്ഞാടിയത് പൊലീസിന്റെ സാന്നിധ്യത്തിലാണെന്നും ഡ്രൈവര്‍ക്ക് പരിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്രമണം ആസൂത്രിതമാണെന്നും പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസ് ആണെന്നും മുരളീധരന്‍ ആരോപിച്ചു.