വര്‍ക്കലയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു; പൊലീസില്‍ പരാതി നല്‍കി

Spread the love

തിരുവനന്തപുരം: വർക്കലയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍.

video
play-sharp-fill

25 ഓളം ഫ്ലക്സുകള്‍ നശിപ്പിച്ചു. രണ്ടിടങ്ങളില്‍ കൊടിമരവും തകർത്തു.

വെട്ടൂർ ചുവടുതാങ്ങി ജംഗ്ഷൻ, വെട്ടൂർ ജംഗ്ഷൻ, റാത്തിക്കല്‍ ജംഗ്ഷൻ എന്നിവിടങ്ങളിലെ ഫ്ലക്സ് ബോർഡുകള്‍ ആണ് നശിപ്പിക്കപ്പെട്ടത്. വർക്കല പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിൻ്റയും ഫ്ലക്സ് ബോർഡ് കീറിയ നിലയില്‍. തെര‍ഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫ്ലക്സുകളാണ് വലിച്ചു കീറിയത്.