
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണകരന്റെ മകള്‍ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനാണ് പത്മജയെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സതീശന്‍ പറഞ്ഞു. പത്മജയ്ക്ക് കരുണാകരന്റെ മകള്‍ ആയതിനാല്‍ ന്യായമല്ലാത്ത കാര്യങ്ങള്‍ വരെ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്മജ തനിക്ക് മൂത്ത സഹോദരി ആയിരുന്നു. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്. ‘

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്നാഥ് ബെഹ്റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിച്ചുകണ്ടെത്താനായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള സതീശൻ്റെ മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്ളാദം സിപിഐഎമ്മിനാണ്. പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.



