വി.എ പുരുഷോത്തമൻ നായർ നാടിന്റെ ഗുരുനാഥൻ : ഉമ്മൻ ചാണ്ടി

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൂരോപ്പട: ആയിരങ്ങളുടെ ഗുരുനാഥനായ വി.എ പുരുഷോത്തോമൻ നായർ നാടിന്റെ ഗുരുനാഥനായി മാറിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു.

ശതാഭിഷിക്തനായ മുതിർന്ന കോൺഗ്രസ് നേതാവായ വി.എ.പുരുഷോത്തമൻ നായരെ ആദരിക്കുന്നതിന് കൂരോപ്പട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിയായിരിക്കുമ്പോൾ ആരംഭിച്ച സ്‌നേഹബന്ധം പുരുഷോത്തമൻ നായരുമായി ഇന്നും തുടരുന്നുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു.സി.കുര്യൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരിൽ, കോൺഗ്രസ് നേതാക്കളായ ഒ.സി.ജേക്കബ്, അനിൽ കൂരോപ്പട, കുഞ്ഞ് പുതുശ്ശേരി, അമ്പിളി മാത്യു, വി.എ പത്മനാഭൻ നായർ, സി.എം. മത്തായി, സന്ധ്യാ സുരേഷ്, വിമലാദേവി, ജെസി സഖറിയ, സച്ചിൻ മാത്യൂ, റ്റി.എസ്.ഉണ്ണികൃഷ്ണൻ നായർ, പി.ഗോപകുമാർ, ജോസ് അറയ്ക്കൽ, റോബിൻ ജയിംസ്, റ്റി.ജി.ബാലചന്ദ്രൻ നായർ, സി.ജി.നാരായണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.