video
play-sharp-fill

ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ് ; ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ

ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ് ; ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ

Spread the love

 

സ്വന്തം ലേഖകൻ

എരുമേലി : ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ്. ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ. ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉഴുന്നുവടയുടെ തൂക്കത്തിൽ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച് 5000 രൂപ പിഴ ചുമത്തിയത്. സമീപത്തെ ദേവസ്വം ബോർഡിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടിയതാണെന്ന് ഹോട്ടലുടമ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി നൽകുമെന്നും ഹോട്ടലുടമ എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചൻ പറഞ്ഞു.

റവന്യൂ കൺട്രോൾ റൂം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. മറ്റ് ഭക്ഷണ സാധനങ്ങൾക്ക് അനുവദനീയമായതിലും കൂടുതൽ തൂക്കം ഉണ്ടായിരുന്നെന്ന് ഹോട്ടൽ ഉടമ പറയുന്നു. കൃത്യമായ തൂക്കത്തിൽ ഭക്ഷണസാധനങ്ങൾ നിർമിക്കാനാവില്ലെന്നും പക പോക്കിയതാണ് ഉദ്യോഗസ്ഥരെന്നും ഹോട്ടൽ ഉടമ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിന് സമീപമുള്ള തോട്ടിലൂടെ ശൗചാലയ മാലിന്യങ്ങൾ ഒഴുക്കിവിടുന്നെന്ന് ആരോപിച്ച് ഹോട്ടൽ ഉടമ പല തവണ പരാതികൾ നൽകിയിരുന്നു. എന്നാൽ, പരാതികളിൽ റവന്യൂ ഉദ്യോഗസ്ഥർ കർശന നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചും ഇയാൾ പരാതി നൽകിയിരുന്നു. ഇതിന്റെ പകപോക്കലാണ് പിഴ ചുമത്താൻ കാരണമെന്നാണ് ഹോട്ടലുടമ പറയുന്നത്. എന്നാൽ. പക പോക്കലല്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് കൈക്കൊണ്ടതെന്നും റവന്യൂ കൺട്രോൾ റൂം ഉദ്യോഗസ്ഥർ പറഞ്ഞു.