play-sharp-fill
ഓണംതുരുത്ത് യുവധാര ആർട്ട്സ് ക്ലബ്ബിന് മികച്ച യൂത്ത് ക്ലബ്ബിന് പുരസ്കാരം നൽകി

ഓണംതുരുത്ത് യുവധാര ആർട്ട്സ് ക്ലബ്ബിന് മികച്ച യൂത്ത് ക്ലബ്ബിന് പുരസ്കാരം നൽകി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 2020 – 21 വർഷത്തെ മികച്ച യൂത്ത് ക്ലബ്ബായി നെഹ്റു യുവകേന്ദ്ര തെരഞ്ഞെടുത്ത ഓണംതുരുത്ത് യുവധാര ആർട്ട്സ് ക്ലബ്ബിന് ജില്ലാ കളക്ടർ എം. അഞ്ജന പുരസ്ക്കാരം സമ്മാനിച്ചു.

മെഡിക്കൽ ക്യാമ്പുകൾ, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ, ഡിജിറ്റൽ സാക്ഷരതാ കാമ്പയിന്‍, തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ, സ്വച്ച് ഭാരത് മിഷൻ്റെ ഭാഗമായ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെ മികവാണ് യുവധാര ക്ലബ്ബിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്‍റ് ജിഷ്ണു രാജും സെക്രട്ടറി വി. അനൂപും പുരസ്ക്കാരം ഏറ്റുവാങ്ങി. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ സന്നിഹിതനായിരുന്നു.