play-sharp-fill
കാലിൽ ചിലങ്ക കെട്ടി വിവാഹാഭ്യർത്ഥനയുമായി നിതേഷ് ; നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു

കാലിൽ ചിലങ്ക കെട്ടി വിവാഹാഭ്യർത്ഥനയുമായി നിതേഷ് ; നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി : കാലിൽ ചിലങ്ക കെട്ടി വിവാഹാഭ്യാർത്ഥനയുമായി നിതേഷ്. ഊർമ്മിള ഉണ്ണിയുടെ മകളായ നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരൻ. ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി.
ഉത്തരയ്ക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ് നിതേഷ് നായർ വിവാഹാഭ്യർത്ഥന നടത്തിയത്. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹനിശ്ചയം.


താരദമ്പതികളായ ബിജു മേനോനും സംയുക്ത വർമയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്. ബാംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായർ. ഈ വർഷം ഏപ്രിൽ അഞ്ചിനാണ് വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group