
യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ
ഡിജിറ്റല്‍ പേയ്മെന്റുകള്‍ (Digital payment) ഇന്ന് സര്‍വ്വ സാധാരണമാണ്. നെറ്റ് ബാങ്കിംഗും (Net banking യുപിഐയും (UPI) പോലെയുള്ള സംവിധാനങ്ങളിലൂടെ പണം (Cash) അയയ്ക്കുന്നത് വളരെ എളുപ്പവും വേഗതയേറിയതുമാണ്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ സംവിധാനത്തെ ആശ്രയിക്കുന്നത്. ഇതിന്റ ഉപയോഗം കൂടിയതോടെ ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. അതിനാല്‍ യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1) പണം സ്വീകരിക്കുമ്പോള്‍, സ്വീകരിക്കുന്ന വ്യക്തിയുടെ യുപിഐ പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല
2) നിങ്ങള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍, അയക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിക്കുക, തെറ്റില്ലെന്ന് ഉറപ്പുവരുത്തുക
3) നിങ്ങളുടെ യുപിഐ പിന്‍ ആരുമായും പങ്കുവെയ്ക്കരുത്
4) പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനങ്ങള്‍ തള്ളിക്കളയുക, അവ സ്വീകരിക്കരുത്.
5 ) ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോള്‍, ഗുണഭോക്താവിന്റെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കുക
ചെറിയ ചെറിയ ഇടവേളകളില്‍ യുപിഐ പിന്‍ നമ്പര്‍ മാറ്റുക
6) വെബ്സൈറ്റിലെ സുരക്ഷ
ചില സമയങ്ങളില്‍, പുതിയതോ പരിചയമില്ലാത്തതോ ആയ വെബ്സൈറ്റില്‍ നിന്നുള്ള ഷോപ്പിംഗ് നിങ്ങളെ ചതിക്കുഴിയില്‍പ്പെടുത്തും. ഇത്തരം വെബ്സൈറ്റുകള്‍നെറ്റ് ബാങ്കിംഗ്’ ഓപ്ഷനായി നിങ്ങളുടെ ബാങ്കിന്റെ വെബ്സൈറ്റിനെ അനുകരിക്കുന്ന തരത്തിലുള്ള വ്യാജ വെബ്സൈറ്റിലേക്ക് നയിക്കാനും പേയ്മെന്റ് നടത്തുന്നതിനായി നിങ്ങള്‍ നല്‍കുന്ന എല്ലാ പാസ്വേഡുകളും ബാങ്കിംഗ് ഐഡികളും ചോര്‍ത്താനും സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതെങ്കിലും വെബ്സൈറ്റ് ‘https’ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നുംയുആര്‍എല്ലിന്റെ തുടക്കത്തില്‍ ലോക്ക് ഐക്കണും ഉണ്ടെന്ന് ഉറപ്പാക്കുക. യുആര്‍എല്‍ ‘http’ എന്നാണെങ്കില്‍ അത് സുരക്ഷിതമല്ലെന്നും ഓര്‍ക്കുക.
ഇമെയിലിലോ എസ്എംഎസ് വഴിയോ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മാത്രം ആളുകള്‍ വഞ്ചിക്കപ്പെടുന്നതും പതിവാണ്. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സ്ഥിരീകരിക്കാത്തതോ സംശയകരമോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാനും ബാങ്കിംഗ് പാസ്വേഡുകളും പിന്‍ നമ്പറുകളും ചോര്‍ത്താനും സാധ്യതയുണ്ട്.
മുകളില്‍ സൂചിപ്പിച്ചതുപോലെ, ആളുകള്‍ക്ക് പലപ്പോഴും ബാങ്ക് പ്രതിനിധികള്‍ എന്ന വ്യാജേന തട്ടിപ്പുകാരില്‍ നിന്ന് കോളുകള്‍ ലഭിക്കുകയും പിന്‍, ഒടിപി എന്നിവയുള്‍പ്പെടെയുള്ള നിങ്ങളുടെ കാര്‍ഡ്/ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍, അവര്‍ നിങ്ങളോട് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ അല്ലെങ്കില്‍ അവര്‍ അയച്ച ഒരു ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാനോ ആവശ്യപ്പെടും. ഇതും തട്ടിപ്പിന്റെ ഒരു വശമാണെന്ന് ഓര്‍ക്കുക.
അതുപോലെതന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ആണ്ങ്ങ ളുടെ മൊബൈല്‍ ഫോണുകളില്‍ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങളില്‍ ശരിയായ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക. അല്ലാത്തപക്ഷം ഫോൺ നഷ്ടമാകുന്ന ഏതെങ്കിലും സാഹചര്യത്തിൽ മറ്റുള്ളവർക്ക് നമ്മുടെ ബാങ്കിംഗ് സേവനങ്ങൾ അടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.