വരാൻ പോകുന്നത് രാജ്യത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ; ജോസ് കെ മാണി

Spread the love

 

കോട്ടയം : രാജ്യത്ത് ഇനി നടക്കാൻ പോകുന്നത് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇത്.

ഇടത് പക്ഷത്തെ ജനങ്ങൾ ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ വിജയിക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ് എന്നും അദേഹം പറഞ്ഞു.

എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും വേദിയിൽ പ്രസംഗിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ജോസഫ് ജോൺ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ ജോബ് മൈക്കിൾ എം.എൽ.എ സ്റ്റീഫൻ ജോർജ് എംഎൽഎ പ്രൊഫ ലോപ്പസ് മാത്യു അഡ്വ. ജസ്റ്റിൻ ജേക്കബ്, അഡ്വ. ജോസ് ടോം, അഡ്വ. മുഹമ്മദ് ഇക്ബാൽ , വിജി എം. തോമസ് അഡ്വ. സണ്ണിചാത്തുകുളം, അഡ്വ. എം എം മാത്വു , അഡ്വ. ജോബി ജോസഫ്, അഡ്വ. KZ കുഞ്ചെറിയാ, അഡ്വ. PK ലാൽ, അഡ്വ. റോയിസ് ചിറയിൽ, അഡ്വ. സിറിയക് കുര്യൻ, അഡ്വ. ടോം ജോസ് അഡ്വ. ബോബി ജോൺ, അഡ്വ. സോണി P മാത്യു, അഡ്വ. ബിജു ഇളംതുരുത്തിയിൽ, അഡ്വ. സിബി വെട്ടൂർ, അഡ്വ. തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു