video
play-sharp-fill
സ്വർണ്ണക്കടത്തും ലൈഫ് മിഷനും കെ.ടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴെക്കും ചാനലുകളിലെത്തി പ്രതികരിക്കാതെ ശോഭാ സുരേന്ദ്രൻ ; കുമ്മനത്തെ തഴഞ്ഞ് അബ്ദുള്ളക്കുട്ടിയ്ക്ക് ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയതിന്റെ നടുക്കത്തിൽ ആർ.എസ്.എസും : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്ന കണക്കുകൂട്ടലിൽ നേതാക്കളും

സ്വർണ്ണക്കടത്തും ലൈഫ് മിഷനും കെ.ടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴെക്കും ചാനലുകളിലെത്തി പ്രതികരിക്കാതെ ശോഭാ സുരേന്ദ്രൻ ; കുമ്മനത്തെ തഴഞ്ഞ് അബ്ദുള്ളക്കുട്ടിയ്ക്ക് ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയതിന്റെ നടുക്കത്തിൽ ആർ.എസ്.എസും : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്ന കണക്കുകൂട്ടലിൽ നേതാക്കളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ വിജയ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു.

സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും ചാനലുകളിൽ ചർച്ചയ്ക്കായി ശോഭാ സുരേന്ദ്രന്റെ പൊടിപോലും കണ്ടിരുന്നില്ല. ഇത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.സുരേന്ദ്രനിലൂടെ പാർട്ടി മുരളീധരൻ ഗ്രൂപ്പ് പിടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃതലത്തിലും ജില്ല തലത്തിലും മുരളീധരൻ ഗ്രൂപ്പിന് ആധിപത്യമുണ്ട്. പക്ഷെ നേതാക്കൾക്കിടയിൽ കൃഷ്ണദാസിനും എം ടി.രമേശിനും എഴുതി തള്ളാൻ കഴിയാത്ത സ്വാധീനവുമുണ്ട്.

അതേസമയം പ്രിയ നേതാവായ കുമ്മനത്തിനു ഒരു പദവിയും നൽകാതെ സിപിഎം-കോൺഗ്രസ് വഴി ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിക്ക് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയ ഞെട്ടലിലാണ് ആർ.എസ്.എസ് നേതൃത്വം.

ഈ സാഹചര്യത്തിൽ ആർഎസ്എസിന്റെ കണ്ണുമടച്ചുള്ള പിന്തുണ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ലഭിക്കണമെന്നുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച നേമം സീറ്റുപോലും ഇത്തവണ ലഭിക്കില്ലെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.

പാർലമെന്റിൽ ബിജെപിക്ക് സംഭവിച്ചതിന്റെ തനിപ്പകർപ്പാകും നിയമസഭാ തിരഞ്ഞെടുപ്പിലേത് എന്നാണ് നേതൃത്വത്തിലെ പലരുടെയും വ്യക്തിപരമായ വിലയിരുത്തൽ. പ്രതീക്ഷയോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോരാടിയെങ്കിലും വോട്ടുകൾ വർദ്ധിപ്പിക്കാനല്ലാതെ തിരഞ്ഞെടുപ്പ് വിജയത്തിന് ശബരിമല ബിജെപിയെ സഹായിച്ചില്ല.

തങ്ങൾക്ക് താത്പര്യമുള്ള നേതാക്കളെ പാർട്ടി നേതൃത്വം നിർത്തും. അത് ജനങ്ങൾക്ക് സ്വീകാര്യരാകാത്ത സ്ഥാനാർത്ഥികളാകും. കൈവശമുള്ള നേമം പോലും നഷ്ടമായേക്കും എന്ന ഭീതി ബിജെപിയിലെ വലയം ചെയ്തിരിക്കുന്നത്. നേമത്ത് രാജഗോപാലിനുള്ള അനുകൂല ഘടകങ്ങൾ കുമ്മനത്തിനില്ല. കുമ്മനം പാർട്ടിയിൽ സമ്മതനാണ്. പൊതുസമൂഹത്തിൽ ഈ രീതിയിൽ സമ്മിതി കുമ്മനത്തിനില്ല. ഇത് നേമത്ത് തിരിച്ചടിച്ചടിയായേക്കും എന്ന വിലയിരുത്തലും ശക്തമാണ്.

അതേസമയം കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷമാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. സുരേന്ദ്രനെക്കാളും സീനിയർ ആണ് പാർട്ടിയിൽ ശോഭ. ശോഭ സുരേന്ദ്രനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മുരളീധര പക്ഷത്തിന്റെ പിന്തുണയോടെ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി എത്തുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും വിഭാഗീയതകൾ മൂർച്ചിക്കുകയാണ്. ഇതുകൊണ്ട് തന്നെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്ന കണക്കുകൂട്ടലിൽ നേതാക്കളും