play-sharp-fill
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേയ്ക്ക്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേയ്ക്ക്


സ്വന്തം ലേഖകൻ

കാസർഗോഡ് : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി ഞായറാഴ്ച കേരളത്തിലെത്തും. ഇതിനായി ഹിന്ദു സമാജ സമിതിയുടെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെ വിദ്യാനഗർ മുനിസിപ്പൽ ഹാളിലാണ് ഹിന്ദു സമാജോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ച് ഘോഷയാത്രകൾ ഉൾപ്പടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ചിന്മയ മിഷൻ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പരിപാടിയിൽ അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ, ആർഎസ്എസ് മംഗളൂരു വിഭാഗം കാര്യവാഹ് സീതാരാമ തുടങ്ങി വിവിധ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.