മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺസിംങ് അന്തരിച്ചു

Spread the love

ലക്‌നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിംങ് അന്തരിച്ചു.
89 വയസായിരുന്നു. ലക്‌നൗ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലായ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

video
play-sharp-fill

രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2014-ൽ രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചു 1991ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു .

1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.1999ൽ ബി.ജെ.പി വിട്ട കല്യാൺ സിംഗ് 2004-ൽ പാർട്ടിയിൽ തിരിച്ചെത്തി. 2004-ൽ ബുലന്ദേശ്വറിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2009-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും പാർട്ടി വിട്ട സിംഗ് 2019 ലാണ് ബി.ജെ.പിയിൽ തിരിച്ചെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group