play-sharp-fill
പാലായിൽ മാണി സി കാപ്പൻ്റെ ഉണ്ണാവൃത സമരം ഉദ്ഘാടനം ചെയ്തവർക്ക് തന്നെ പാരയായി; ബാനറിൽ കേരളാ കോൺഗ്രസിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെ എന്നെഴുതി വെച്ച യോഗം ഉദ്ഘാടനം ചെയ്തത് മോൻസ് ജോസഫ് എംഎൽഎ

പാലായിൽ മാണി സി കാപ്പൻ്റെ ഉണ്ണാവൃത സമരം ഉദ്ഘാടനം ചെയ്തവർക്ക് തന്നെ പാരയായി; ബാനറിൽ കേരളാ കോൺഗ്രസിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെ എന്നെഴുതി വെച്ച യോഗം ഉദ്ഘാടനം ചെയ്തത് മോൻസ് ജോസഫ് എംഎൽഎ

 

സ്വന്തം ലേഖകൻ

പാലാ: നവമാധ്യമങ്ങളിൽ കൂടി കേരള കോൺഗ്രസ് എം വിഭാഗം നേതാക്കൾക്കെതിരെയും മതമേലധ്യക്ഷന്മാർക്ക് എതിരെയും വ്യക്തിഹത്യ നടത്തിയ സഞ്ജയ് സഖറിയാസി നെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച്. പാലാ എംഎൽഎ മാണി സി കാപ്പൻ നടത്തിയ ഉണ്ണാവൃത സമരമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയം.

ഇന്ന് രാവിലെ പാലാ ളാലം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ വേദിയിൽ കെട്ടിയ ബാനറിൽ കേരള കോൺഗ്രസിന്റെ പ്രതികാര നടപടിക്ക് എതിരെയുള്ള പ്രതിഷേധം എന്നാണ് ചേർത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ്-എം എന്നെഴുതേണ്ടിടത്ത് കേരള കോൺഗ്രസ് എന്നാണ് പ്രിൻറ് ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിനു ശേഷം മാധ്യമ പ്രവർത്തകരിൽ ഒരാൾ ആണ് ഇക്കാര്യം സംഘാടകരോട് ചൂണ്ടിക്കാണിച്ചത്.

അപ്പോഴാണ് വേദിയിൽ മുഖ്യ സംഘാടകരായി നിലകൊണ്ടിരുന്ന ജോസഫ് ഗ്രൂപ്പുകാർക്ക് അമളി മനസ്സിലായത്. മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളും. ചാനലുകളും ഈ അബദ്ധം തങ്ങളുടെ ക്യാമറയിൽ ഒപ്പിയെടുക്കുകയും ചെയ്തു.

അപ്പോഴേക്കും ബാനർ പ്രിൻറ് ചെയ്യുവാൻ ഏൽപ്പിച്ചിരുന്ന സജി മഞ്ഞക്കടമ്പനും അനുയായിയും മറ്റൊരു പരിപാടിക്ക് വേദിയിൽ നിന്നും പുറത്തു പോയിരുന്നു. എല്ലാവരും ചിത്രം എടുത്തശേഷം ഇനി പുതിയ ബാനർ സ്ഥാപിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലായ സംഘാടകർ ഏതായാലും ബാനർ മാറ്റാൻ തുനിഞ്ഞില്ല.

ഓണ തലേന്ന് രണ്ടെണ്ണം വീശി അതിൻറെ ഹാങ് ഓവറിൽ നിന്ന ഏതോ കേരള കോൺഗ്രസുകാരൻ പ്രിന്റ് ചെയ്യുന്നിടത്ത് തെറ്റായി എഴുതി കൊടുത്തതിന്റെ പരിണിതഫലമാണ് ഇതെന്ന് സംഘാടകർക്ക് വൈകിയാണ് മനസ്സിലായത്. എന്തായാലും എംഎൽഎയുടെ സമരം നവമാധ്യമങ്ങളിൽ സെൽഫ് ട്രോൾ ആയി മാറിയിരിക്കുകയാണ്.