
ജീവിതകാലം മുഴുവൻ ‘മേപ്പടിയാൻ’ നാണമില്ലാതെ ആഘോഷിക്കും: പരിഹാസ കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപടി
സ്വന്തം ലേഖിക
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘മേപ്പടിയാൻ’ എന്ന ചിത്രം.തിയറ്ററർ റിലീസിനു ശേഷം ഫെബ്രുവരി 18ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയപ്പോഴും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ‘മേപ്പടിയാൻ’ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
ഉണ്ണിയുടെ കഥാപാത്രമായ ജയകൃഷ്ണൻ സർക്കാർ ഓഫിസിൽ വന്ന് നിരാശനാകുന്ന ഒരു രംഗമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. ‘സർ, സർക്കാർ ഓഫിസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം..’ എന്ന ഡയലോഗ് അടിക്കുറിപ്പായി നൽകിയായിരുന്നു പോസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങൾ കാത്തിരിക്കാം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ജീവിതകാലം മുഴുവൻ മേപ്പടിയാൻ നാണമില്ലാതെ ആഘോഷിക്കുമെന്നായിരുന്നു വിമർശകന് മറുപടിയായി ഉണ്ണി കുറിച്ചത്.
“ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നു.’– ഉണ്ണി പറഞ്ഞു.
വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. അഞ്ജു കുര്യനായിരുന്നു നായിക. സൈജു കുറുപ്പ്, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.