സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍. കേസില്‍ ഈ മാസം 17 ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യവുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ച് ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്‌റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ നീക്കിയത്.