ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ഇന്ന് ; കുൽദീപ് സിങിനെ ഡൽഹിയിൽ എത്തിച്ചത് കനത്ത സുരക്ഷയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സീതാപുർ: ഉന്നാവ് പീഡനക്കേസിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെ, മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സിങ്ങ് സെൻഗറിനെ ഡൽഹിയിലെത്തിച്ചു. ഇന്നലെ രാത്രിയാണ് സെസറിനെയും സഹായിയും കേസിലെ പ്രതിയുമായ ശശി സിങ്ങിനെയും യുപിയിലെ സീതാംപുർ ജയിലിൽ നിന്നു ഡൽഹിയിലേക്ക് കൊണ്ടു വന്നത്. പെൺകുട്ടിയുടെ ജീവനു ഭീഷണി നിൽക്കുന്നതും പ്രതിയുടെ രാഷ്ടീയ സ്വാധീനവും പരിഗണിച്ചു ഉന്നാവു പെൺകുട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഡൽഹി തീസ് ഹസാരി കോടതിയിലേക്കു മാറ്റിയിരുന്നു

തനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് സീതാപുർ ജയിലിനു മുന്നിൽ സെൻഗർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കുൽദീപ് സിങ് സെൻഗറിനെ ഇന്ന് ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കും. ഇരയായ പെൺകുട്ടി അയച്ച കത്തിൻറെ അടിസ്ഥാനത്തിലെടുത്ത കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തും. ലക്‌നൗ കിങ് ജോർജ്ജ് ആശുപത്രിയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുൽദീപ് സിംഗിനു പുറമേ ഒമ്പതുപേരെയാണു സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത 20 ഓളം പേരും സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.