ഉന്നാവ് സംഭവം : പെൺകുട്ടിയുടെ നില അതീവഗുരുതരം

ഉന്നാവ് സംഭവം : പെൺകുട്ടിയുടെ നില അതീവഗുരുതരം

 

സ്വന്തം ലേഖിക

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെൻറിലേറ്റർ സഹായത്തോടെയാണ് പെൺകുട്ടി കഴിയുന്നതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സുനിൽ ഗുപ്ത അറിയിച്ചു.

ഡോ.ശലഭകുമാറിൻറെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പെൺകുട്ടിയെ പരിശോധിക്കുന്നത്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടമാനഭംഗത്തിനിരയാക്കിയതിന് പരാതി നൽകിയതിനാണ് പെൺകുട്ടിയെ പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം. കേസിലെ അഞ്ചു പ്രതികളെയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Tags :