ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനം

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനം

 

സ്വന്തം ലേഖിക

തിരുവനന്തപുരം : സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റു മരിച്ച അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറി(10)ന്റെയും സ്‌കൂളിൽ വച്ചു തന്നെ ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റു മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനിച്ചു.

ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചത് അധ്യാപകരുടെ അനാസ്ഥ കൊണ്ടും തക്കസമയത്ത് തന്നെ കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടും ആയിരുന്നുവെന്നാണ് കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവേലിക്കര ചുനക്കര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബാറ്റ് കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നവനീത്. സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ പട്ടിക കഷ്ണം തലയിൽ കൊണ്ടായിരുന്നു നവനീതിന്റെ മരണം.

തലയ്ക്കുള്ളിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.